Breaking News

കോണ്‍ഗ്രസില്‍ പുതിയ നേതൃനിര ഉണ്ടാകണം, രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി


ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത് തോല്‍വിക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി. മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാര്‍ അടക്കം ആറുപേരാണ് രാജിവച്ചത്. കോണ്‍ഗ്രസില്‍ പുതിയ നേതൃനിരയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍ രാജിവച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബ്‌രിയയാണ് അവസാനമായി ഇന്ന് രസ്ഥാനം രാജി വച്ചത്. നിയമ മനുഷ്യാവകാശ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം വിവേക് തന്‍ഖ രാജിവച്ചിരുന്നു. കൂടുതല്‍ പേര്‍ രാജിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

No comments