Breaking News

ഒാറഞ്ച് പടയാവാന്‍ ഇന്ത്യ,​ ജേഴ്സി പുറത്തുവിട്ട് ടീം മാനേജ്മെന്റ്,​ ഇതില്‍ ഇന്ത്യ തിളങ്ങുമെന്ന് ആരാധകര്‍


ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഇന്ത്യയുടെ പുതിയ ഒാറഞ്ച് നിറത്തിലുള്ള ജേഴ്സി പുറത്തുവിട്ട് ടീം മാനേജ്മെന്റ്. മെന്‍ ഇന്‍ ബ്ലു എന്ന വിളിപ്പേരുള്ള ടീം ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്ബോള്‍ പുതിയ ജേഴ്സിയാണ് ധരിക്കുക. കടും നീല നിറത്തിലുള്ള ജേഴ്സിയുടെ രണ്ട് ഭാഗത്തും ഇളം കാവി നിറമാണുള്ളത്. സാധാരണ ഫുട്ബോളിലാണ് എവേ ജേഴ്സി സംവിധാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ അത് ക്രിക്കറ്റിലും ഏര്‍പ്പെടുത്തുമെന്ന് ഐ.സി.സി. തീരുമാനിക്കുകയായിരുന്നു.
ഐ.സി.സിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ലോകകപ്പ് ക്രിക്കറ്റില്‍ എവേ ജഴ്സി അവതരിപ്പിക്കുന്നത്‌. നേരത്തെ ഇന്ത്യന്‍ ടീം ഓറ‌ഞ്ച് ജഴ്സി അണിയുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ്‌വാജി പാര്‍ട്ടി എം.എല്‍.എമാര്‍ രംഗത്തെത്തിയുന്നു.

No comments