Breaking News

'മോദിയെ താന്‍ വിമര്‍ശിച്ചിട്ടുള്ളതിന്‍റെ 10% പോലും കേരള നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല'; ശശി തരൂര്‍

മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. കെപിസിസിക്ക് നല്‍കിയ വിശദീകരണത്തിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
'മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിക്കുകയാണ്. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുകയാണ് ചെയ്തത് . എന്നാല്‍ മാത്രമേ മോദിയുടെ തെറ്റുകളെ വിമര്‍ശിക്കാനാകൂ. മോദിയെ താന്‍ വിമര്‍ശിച്ചിട്ടുള്ളതിന്‍റെ 10% പോലും കേരള നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല . കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹം.' - ശശി തരൂര്‍ പറഞ്ഞു.
അതേസമയം, കെപിസിസി അധ്യക്ഷന്‍ അയച്ച ഇമെയില്‍ ചോര്‍ന്നതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. ചോര്‍ത്തിയവര്‍ തന്‍റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

No comments