കേരളത്തിന് വേണ്ടെങ്കില്‍ തരൂരിനെ ഞങ്ങള്‍ക്ക് വേണം.. പുതിയ ആവശ്യവുമായി പഞ്ചാബ്, രാജസ്ഥാന്‍ പി.സി.സികള്‍.. പിന്തുണയുമായി കൂടുതൽ..
അദ്ധ്യക്ഷ പദത്തില്‍നിന്നുള്ള രാഹുല്‍ഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് ഒരുവിധം കരകയറിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി.
ലോക്‌സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രകടനം മോശമാണെന്ന് മുറവിളി കൂട്ടി ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ രംഗത്ത്.
ചൗധരിയെ മാറ്റി തിരുവനന്തപുരം എം.പി ശശി തരൂരിനെ ആ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് വിവിധ പി.സി.സികളുടെ ആവശ്യം.
അധിര്‍ രഞ്ജന്‍ ചൗധരിക്ക് ലോക്‌സഭയില്‍ ഐക്യത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് പുതിയ ആവശ്യം ചില പി.സി.സികള്‍ ഉയര്‍ത്തുന്നത്.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതിയ്ക്കിടെ രാജസ്ഥാന്‍ പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് തരൂരിനെ ലോക്സഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
തൊട്ടുപിന്നാലെ ഈ ആവശ്യവുമായി പഞ്ചാബ് പി.സി.സിയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പഞ്ചാബ്, രാജസ്ഥാന്‍ പി.സി.സികള്‍ രേഖാമൂലം സോണിയഗാന്ധിക്ക് കത്തും നല്‍കി.
എന്നാല്‍, കേരളത്തിലെ ചില നേതാക്കള്‍ക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. മാത്രമല്ല, മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂര്‍ വിവാദത്തിലുംപെട്ടിരിക്കുകയാണ്.
കേരളത്തിലെ ചില നേതാക്കള്‍ രൂക്ഷമായാണ് തരൂരിനെതിരെ പ്രതികരിച്ചത്. തരൂരിനോട് വിശദീകരണം ചോദിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിനും തരൂരിനെതിരെ പരാതി പോയിട്ടുണ്ട്.
എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് ഭേദമില്ലാതെ രംഗത്ത് വന്നത് തരൂരിന് ദേശിയ തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണെന്ന ആക്ഷേപം ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുന്നുണ്ട്.
അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ട് അധികകാലമായിട്ടില്ല. അതിന് മുമ്ബ് അദ്ദേഹത്തെ മാറ്റുന്നത് പാര്‍ട്ടിക്ക് വീണ്ടും ക്ഷീണമാവും.
അതുകൊണ്ടുതന്നെ തരൂരിനെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചില പി.സി.സികളുടെ ആവശ്യത്തോട് ഹൈക്കമാന്‍ഡ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല..

No comments