തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്നാലെ ഗോകുലം ഗോപാലന്റെ മകനും യുഎഇയില്‍ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായി. പിടിയിലാകുന്നത് 20 മില്ല്യന്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖയുണ്ടാക്കി ഒമാന്‍ വഴി രാജ്യംവിടാനുള്ള ശ്രമത്തിനിടെ
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് കേസില്‍ യു എ ഇയില്‍ അറസ്റ്റിലായ പിന്നാലെ പ്രമുഖ വ്യവസായിയും എസ് എന്‍ ഡി പിയുടെ തന്നെ മറ്റൊരു മുന്‍ നേതാവുമായിരുന്ന ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യു എ ഇയില്‍ അറസ്റ്റില്‍. വണ്ടിച്ചെക്ക് കേസിന് പുറമേ വ്യാജ രേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ച കേസില്‍ കൂടിയാണ് ബിജുവിന്റെ അറസ്റ്റ്.
തമിഴ്നാട് സ്വദേശിനിയായ രമണി എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വന്‍ തുകയുടെ ചെക്ക് കേസ് നിലനില്‍ക്കെ അറസ്റ്റ് ഒഴിവാക്കാന്‍ ഒമാന്‍ വഴി നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വച്ച് ബൈജു പിടിയിലാകുന്നത്.

No comments