Breaking News

സാഫ് അണ്ടര്‍ 15: ഇന്ത്യക്ക് വെറും കുട്ടിക്കളി... മൂന്നു കളിയില്‍ 17 ഗോള്‍!! ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 15 സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോള്‍മഴ പെയിച്ച്‌ മുന്നേറുന്ന ഇന്ത്യയുടെ കുട്ടിപ്പട കപ്പിന് തൊട്ടരികെ. പശ്ചിമ ബംഗാളിലെ കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു മുക്കിയാണ് ഒരു കളി ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മൂന്നു മല്‍സരങ്ങളില്‍ നിന്നും 17 ഗോളുകളാണ് ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലിപ്പിക്കുന്ന ഇന്ത്യ വാരിക്കൂട്ടിയത്.
ടൂര്‍ണമെന്റിലെ ഹാട്രിക് വിജയമാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ടീമിന്റെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം.

No comments