Breaking News

ശശി തരൂരിനെ പ്രതിപക്ഷ നേതാവ് ആകണമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞൊപ്പോൾ അന്നും എതിർത്തത് ഇതേ നേതാക്കൾ.. ഇപ്പോഴും തരൂരിനെതിരെ മാത്രം വിമർശിക്കാൻ കേരളത്തിലെ എംപിമാർക്ക് തിടുക്കം എന്തിന്...? ആസൂയയോ...? തരൂരിന് പറയാനുള്ളത്

കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള പ്രധാനപ്പെട്ട നേതാവായ ജയറാം രമേശ് അടക്കം മോഡിയെ അടച്ചാക്ഷേപിക്കുന്ന തിന് എതിരെ രംഗത്ത് വന്നിരുന്നു.
നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നായിരുന്നു പ്രതികരണം. ഇതിനെ അനുകൂലിച്ച് നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു.
അതിൽ ഓരാൽ മാത്രമായിരുന്നു ശശി തരൂർ. തരൂരിന്റെ പ്രതികരണത്തിന് പിന്നാലെ കേ മുരളീധരൻ , ടിൻ പ്രതാപൻ , ബെന്നി ബഹനാൻ തുടങ്ങിയ എംപിമാരും , പ്രതിപക്ഷ നേതാവും കെപിപിസിസി പ്രസിഡന്റും രംഗത്ത് വരികയും ചെയ്തു.
തുടർന്ന് വിശദീകരണം തേടുകയും തരൂരിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകുകയും ചെയ്തു.
ഇതൊക്കെ തിടുക്കത്തിൽ ആയിരുന്നു എന്ന് ചില നേതാക്കൾ എങ്കിലും പറയുന്നു. കേരളത്തിൽ നിന്ന് ആരും തന്നെ ശശി തരൂരിന്റെ പ്രതികരണത്തിന് പിന്തുണ നൽകി രംഗത്ത് വന്നില്ലെങ്കിലും , കേന്ദ്ര നേതൃത്വതിലും മറ്റു സംസ്ഥാനങ്ങളിലും നിന്നുള്ള നേതാക്കൾ തരൂരിന് പരസ്യമായി തന്നെ പിന്തുണ നൽകുന്നുണ്ട്.
തരൂരിനെ പോലെ മോദിയെ വിമർശിച്ച നേതാവ് കോൺഗ്രസിൽ തന്നെ ഇല്ല എന്നാണ് ഇവർ പറയുന്നത്.

ശശി തരൂർ ലോക്സഭാ കക്ഷി നേതാവ് ആകണമെന്ന് സച്ചിൻ പൈലറ്റ് അടക്കള്ളുവർ രംഗത്ത് വന്നിരുന്നു. എന്നൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ എതിർത്തത് കാരണമാണ് ഇത് നടക്കാതെ പോയത്.
അതിലുള്ള പോരാണ് ഇപ്പോഴും ശശി തരൂർ - മറ്റ്‌ എംപിമാരും കേരളത്തിൽ നിന്നുമുള്ള നേതാക്കളുമായി നടക്കുന്നത്. തിരുവനന്തപുരത്ത് തരൂർ സ്ഥാനാർഥി ആയതും കേന്ദ്ര നേതൃത്വം ഇടപെട്ടാണ്.

 നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പ്രതികരണം മോദി സ്തുതിയായി വ്യാഖ്യാനിച്ച്‌ വിമര്‍ശിക്കുന്ന ആള്‍ താന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരണമെന്ന് പണ്ട് ഉപദേശിച്ചയാളാണെന്നും ഇതേ ആള്‍ വര്‍ഷങ്ങളോളം പാര്‍ട്ടിയെ ആക്രമിച്ചുകൊണ്ടിരുന്ന ശേഷം തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷമേ ആയുള്ളൂ എന്നത് വിരോധാഭാസമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
കെ. മുരളീധരനെ പേരെടുത്ത് പറയാതെയായിരുന്നു തരൂരിന്റെ പരിഹാസം. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ നല്‍കിയ ലേഖനത്തിലാണ് തരൂരിന്റെ പ്രതികരണം.

മോദിക്കെതിരായ നമ്മുടെ വിമര്‍ശനം അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ വല്ലപ്പോഴും അതിനെ അംഗീകരിച്ച്‌ കൊണ്ടുകൂടിയാവണമെന്ന് താന്‍ പറഞ്ഞത് മോദി സ്തുതിയാണോ?

മോദി എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നമ്മളത് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞുകൊണ്ട് അതിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടണം.
മോദി കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ അതില്‍ അറുപത് ശതമാനം പേര്‍ക്കും വെള്ളമെത്തിയിട്ടില്ല. ദരിദ്ര ഗ്രാമീണസ്ത്രീകള്‍ക്ക് അദ്ദേഹം ഗ്യാസ് സിലിണ്ടറുകള്‍ അനുവദിച്ചു.
പക്ഷേ അതിലെ 92 ശതമാനത്തിനും റീഫില്‍ ചെയ്യുന്നതിന് ശേഷിയില്ല. പക്ഷേ മോദി ഒന്നും ചെയ്യുന്നില്ലെന്ന് നമ്മള്‍ പറയുകയും ജനങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്താല്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന് പറയുന്നതിന് തുല്യമാകുമത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വിമര്‍ശനമാണ് വേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

No comments