പാലാ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി
പാലാ ഉപതെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നതില്‍ ഒരു ആശങ്കയും എല്‍ഡിഎഫിനില്ല. ഇടതു മുന്നണിക്ക് അനുകൂലമായ മികച്ച ഫലം പാലായിലുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കുന്നില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പ്രത്യേക വികാരം സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ആ സാഹചര്യം ഇപ്പോഴില്ല. യുഡിഎഫ് അത്തരമൊരു വിജയം പ്രതീക്ഷിക്കേണ്ട.'

No comments