Breaking News

മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍.

മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നവര്‍ വിഭജനത്തിന് ആക്കം കൂട്ടുകയാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട് കല്‍പ്പറ്റയില്‍ പറഞ്ഞു.
രണ്ടു ദിവസമായി വയനാട്ടിലെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചു. ഭിന്നിപ്പിക്കുന്നവര്‍ രാജ്യം ഭരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയസമയത്ത് ജാതി,മതചിന്തകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച വയനാട് ജനത രാജ്യത്തിന് മാതൃകയാണ്.

No comments