ചികിത്സാപിഴവ്: മോഹനന്‍ വൈദ്യര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി
അശാസ്ത്രീയമായി ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ആവശ്യം ഉന്നയിച്ച് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കി.
മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ കത്ത്. ആരോപണത്തില് പൊലീസ് അന്വേഷണം നടത്തി കര്ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആവശ്യം. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്റ്റര്മാരുടേയും വിദ്യാര്ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

No comments