മറുപടി കിട്ടി ബോധിച്ചു.. ഇത് തരൂരിന്റെ വിജയം.. ശശി തരൂറിന്റെ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു.. ശശി തരൂരിനെതിരെ വടിയെടുത്ത മുല്ലപ്പള്ളിയുടേത് ഗത്യന്തരമില്ലാത്ത പിന്മാറ്റം !
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയില്‍ ശശി തരൂര്‍ എംപിയ്ക്കെതിരെ നടപടിയില്ല.
വിഷയം വിവാദമായതിനേത്തുടര്‍ന്ന് തരൂര്‍ നല്കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് കെപിസിസി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്നും പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും തരൂര്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തനിക്ക് അയച്ച മെയില്‍ ചോര്‍ന്നതിലെ അതൃപ്തിയും തരൂര്‍ പ്രകടിപ്പിച്ചിരുന്നു.
നേരത്തെ, തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
തരൂരിനേക്കാള്‍ മോഡിയെ 'സ്തുതിച്ച' ജയറാം രമേശിനും മനു അഭിഷേക് സിംങ്ങ്വിയ്ക്കുമെതിരെ എ ഐ സി സി മൌനം പാലിച്ചപ്പോള്‍ ശശി തരൂരിനെതിരെ കേരളത്തിലെ നേതാക്കള്‍ രംഗത്ത് വന്നതിന്റെ കാരണം എ ഐ സി സിക്കും ബോധ്യമായിരുന്നു.
തരൂരിനെ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പിന്നാലെയായിരുന്നു തരൂരിനെതിരെ കേരള നേതാക്കള്‍ തിരിഞ്ഞത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കേട്ടപാടെ തരൂരിനെതിരെ പ്രസ്താവന നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിട്ടും തരൂര്‍ നിലപാട് മയപ്പെടുത്തിയില്ലെന്ന് മാത്രമല്ല പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കി ആവര്‍ത്തിക്കുകയും ചെയ്തു.
നരേന്ദ്രമോഡിയെ നല്ലതിനും ചീത്തയ്ക്കും ഒരേപോലെ വിമര്‍ശിച്ചുകൊണ്ടിരുന്നാല്‍ മോഡിയേപ്പറ്റി പാര്‍ട്ടി പറയുന്നതൊന്നും പിന്നെ ജനം വിശ്വസിക്കാതെ വരുമെന്നായിരുന്നു തരൂര്‍ പറഞ്ഞത്.
മോഡിയെ അകാരണമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്താണ് ഇല്ലാത്ത പബ്ലിസിറ്റിയും പ്രാധാന്യവും നല്‍കി ഇതുപോലെ വലുതാക്കിയതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടായിരുന്നു തരൂരിന്റെ പ്രസ്താവന.
കോണ്‍ഗ്രസുകാര്‍ സ്വയം വരുത്തിവച്ച 'വിന' വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിലെ അപകടം പരമ്ബരാഗത രാഷ്ട്രീയക്കാരനല്ലായിരുന്നിട്ടും ശശി തരൂര്‍ തിരിച്ചറിഞ്ഞു. മറ്റ് നേതാക്കള്‍ക്ക് അതിന് കഴിഞ്ഞില്ല. അതിനാലായിരുന്നു നാണംകെട്ട് ഒടുവില്‍ വിവാദത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്.

No comments