പണിമുടക്ക്: തെലങ്കാനയില്‍ ഗതാഗതം സ്‌തംഭിച്ചു
തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്‌ചിതകാല സമരം രണ്ടാഴ്‌ച പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്ന പണിമുടക്ക് സംസ്‌ഥാനം നിശ്‌ചലമാക്കി.
ഓല, ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചതോടെ ഹൈദരാബാദ് ഉള്‍പ്പടെയുള്ള 32 ജില്ലകളിലും ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ അഞ്ചു മുതലായിരുന്നു വാഹന പണിമുടക്ക്. മിക്ക ബസ് ഡിപ്പോകളിലും സര്‍ക്കാര്‍ ശക്‌തമായ സുരക്ഷ ഒരുക്കിയിരുന്നു.
ഹൈദരാബാദിലെ പ്രമുഖ ബസ് സ്‌റ്റേഷനായ മഹാത്മാഗാന്ധി ബസ് സ്‌റ്റേഷനില്‍ അന്തര്‍ സംസ്‌ഥാന ബസുകളും പുറപ്പെട്ടില്ല.

No comments