Breaking News

ഐ.എസ്.എല്‍ ആറാം സീസണിന് ഇന്ന് കൊച്ചിയില്‍ ബ്ളാസ്‌റ്റേഴ്സ് - എ.ടി.കെ മത്സരത്തോടെ തുടക്കം

 കാല്‍പ്പന്തുകളിയുടെ നാടായ കേരളത്തിന്റെ ഫുട്ബാള്‍ ആവേശത്തിന് കേരള ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞനിറച്ചാര്‍ത്തണിഞ്ഞ് ഒരു ഐ.എസ്.എല്‍ ഫുട്ബാള്‍ സീസണിന് കൂടി തുടക്കമാകുന്നു.
ഇന്ന് കാെച്ചിയിലാണ് ആറാം പൂരത്തിന്റെ കൊടിയേറ്റ്. ആദ്യ അങ്കത്തില്‍ മാറ്റുരയ്ക്കുന്നത് കേരളത്തിന്റെ സ്വന്തം കൊമ്ബന്മാരായ ബ്ളാസ്റ്റേഴ്സും കൊല്‍ക്കത്തയില്‍ നിന്നെത്തുന്ന എ.ടി.കെയും. ഇത് തുടര്‍ച്ചയായ മൂന്നാംസീസണിലാണ് ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സും കൊല്‍ക്കത്തയും ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7.30 നാണ് അഞ്ചുമാസത്തോളം നീളുന്ന ലീഗിന്റെ കിക്കോഫ്.
കഴിഞ്ഞ അഞ്ചുതവണ എഴുന്നള്ളത്തിനിറങ്ങിയിട്ടും ഇതുവരെ തിടമ്ബേറ്റാന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞക്കൊമ്ബന്മാര്‍ ഇക്കുറി കിരീടം നേടുകയെന്ന ഏക ലക്ഷ്യത്തോടെയാണ് കച്ചമുറുക്കിയിരിക്കുന്നത്.

No comments