Breaking News

സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് വേദിയിൽ.. ബി​ജെ​പി​യി​ലേ​ക്കെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു വി​രാ​മം.. ഇനി കോൺഗ്രസിന് വേണ്ടി സിക്‌സർ അടിക്കും..

മു​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​യി​ല്‍.
ഹ​രി​യാ​ന ബ​ദ്ര​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ര​ണ്‍​ബീ​ര്‍ മ​ഹീ​ന്ദ്ര​ക്കു വേ​ണ്ടി​യാ​ണു സേ​വാ​ഗ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്.

ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണു സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സെ​വാ​ഗ് ബി​ജെ​പി ടി​ക്ക​റ്റി​ല്‍ റോ​ഹ്ത്ത​ക്കി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ സേ​വാ​ഗ് ഇ​തെ​ല്ലാം നി​ഷേ​ധി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണു കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

No comments