Breaking News

ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് ജെ.ജെ.പി തീരുമാനിക്കും ?

ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍, നിര്‍ണായക ശക്തിയായി ജെ.ജെ.പി കുതിപ്പ് തുടരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഹരിയാന ആര് ഭരിക്കണമെന്ന കാര്യത്തില്‍ ജെ.ജെ.പിയുടെ വാക്കായിരിക്കും നിര്‍ണായകമായുക. അടുത്ത സര്‍ക്കാരിന്റെ താക്കോല്‍ തന്റെ കൈകളിലുണ്ടെന്ന് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളില്‍ 40 ഇടത്ത് ബി.ജെ.പി മുന്നിലാണ്. 30 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതേസമയം, ജെ.ജെ.പി 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ''ഇത് കുറച്ച്‌ നേരത്തെയാണ് തന്റെ പ്രതികരണം, എങ്കിലും പറയുകയാണ്, അടുത്ത സര്‍ക്കാരിന്റെ താക്കോല്‍ ജെ.ജെ.പിയുടെ കൈകളിലാണെന്ന് ദുഷ്യന്ത് പറഞ്ഞു.

No comments