Breaking News

ശബരിമലയും പിന്തുണച്ചില്ല; കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കെ സുരേന്ദ്രന്‍

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കിട്ടിയിട്ടും കോന്നിയില്‍ വിജയം തൊടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച്‌ ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എല്‍ഡിഎഫ് കൈയടക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. എന്‍എസ്‌എസിന്റേയും ഓര്‍ത്തഡോക്‌സ് സഭയുടേയും ഉള്‍പ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രന്‍ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

No comments