Breaking News

കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പി യിലെത്തിയ അല്‍പേഷ്​ ഠാക്കൂര്‍ തോറ്റു.. ഗുജറാത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം..

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബി.ജെ.പിയും കോണ്‍ഗ്രസും.
ആകെ ആറ് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബി.ജെ.പിയും മൂന്നു സീറ്റുകളിലും കോണ്‍ഗ്രസും ലീഡ് തുടരുകയാണ്.

തരാഡ്, ഖരേലു, അമരാവതി, ലുനാവാദേ, രാധന്‍പൂര്‍, ബയാദ് എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ തരാഡ്, ഖരേലു, ലുനാവാദേ എന്നീ സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. അമരാവതി, രാധന്‍പൂര്‍, ബയാദ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന അമരാവതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നേറുമ്ബോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ലുനാവാദേയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ലീഡ് ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ ഒ.ബി.സി നേതാവ്​ അല്‍പേഷ്​ ഠാക്കൂര്‍ ഗുജറാത്ത്​ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസിലെ​ രഘു ദേശായിയോടാണ്​ തോറ്റത്​.

കോണ്‍ഗ്രസ്​ ടിക്കറ്റില്‍ മത്സരിച്ച്‌​ അല്‍പേഷ് വിജയിച്ച രധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന്​ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചപ്പോഴാണ്​ പരാജയപ്പെട്ടത്​.
ഈ മണ്ഡലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നേയുള്ളൂ. ഒടുവില്‍ വിവരം ലഭിക്ക​ുമ്ബോള്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി ഇവിടെ 9161 വോട്ടുകള്‍ക്ക്​ മുന്നിലാണ്​.

അല്‍പേഷ്​ ഠാക്കൂറിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന്​ രാജിവെച്ച ധവല്‍ സിങ് ചലയും രണ്ടായിരത്തിലധികം വോട്ടി​ന്​ പിന്നിലാണ്​.
ബയാദ്​ മണ്ഡലത്തില്‍ നിന്നാണ്​ ധവല്‍ സിങ്​ ജനവിധി തേടുന്നത്​. കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി ജാഷു പ​ട്ടേലാണ് ഈ സീറ്റില്‍​ മുന്നിട്ടു നില്‍ക്കുന്നത്​. ഠാക്കൂര്‍ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു ധവല്‍ സിങ്

No comments