പീഡനക്കേസ്: ബിനോയിയുടെ ഡിഎന്‍എ ഫലം...
പീഡനക്കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ ഒന്‍പതിലേക്കു നീട്ടി.
കേസില്‍ ഡിഎന്‍എ പരിശോധന ഫലം വൈകുന്നെന്നു ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നതു മാറ്റിയത്.
ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡിഎന്‍എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.
ജൂലൈയിലാണു ബിനോയ് ഡിഎന്‍എ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറണമെന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജൂണ്‍ പതിമൂന്നിനാണു ബിഹാര്‍ സ്വദ്വേശിയായ യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയി കോടിയേരിക്കെതിരേ പരാതി നല്‍കിയത്. ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്നു ബിഹാര്‍ സ്വദേശിയായ യുവതി.
ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണു ബിനോയി കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.






No comments