Breaking News

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; നാളെ 9 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഏഴു ജില്ലകളിലും ബുധനാഴ്ച ഒമ്ബത് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 65 കി.മീ വേഗതയില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടു ദിവസത്തേക്ക് തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്.

No comments