Breaking News

ലീ​ഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ഇന്ന് യുഡിഎഫ് ​​ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നി മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആ​ഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.
താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖ് (38) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് കവലയിലേക്ക് വരുന്നതിനിടെ അഞ്ചുടിയിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച്‌ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല.

No comments