Breaking News

സംസ്ഥാനത്ത് 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

ഈമാസം 20ന് സ്വകാര്യ ബസുകള്‍ സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാര്‍ഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക്‌ ഇളവ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരത്തില്‍ ഉന്നയിക്കുന്നത്‌.
സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബസ്സുടമകള്‍ കലക്ടറേറ്റ്‌ പടിക്കല്‍ ധര്‍ണ നടത്തി. 13ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിനു മുന്നിലും ധര്‍ണ നടത്തും. പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 2018 മാര്‍ച്ചില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുമ്ബോള്‍ ഒരു ലിറ്റര്‍ ഡീസലിന്‌ 64 രൂപ.

No comments