Breaking News

അയോദ്ധ്യ വിധിയില്‍ ഫേസ്ബുക്ക് പോസ്റ്റ്,​ എം. സ്വരാജ് എം.എല്‍.എക്കെതിരെ ഡി.ജി.പിക്ക് പരാതി

അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട എം. സ്വരാജ് എം.എല്‍.എക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നാണ് വിധി വന്നതിന് ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സില്‍ സ്വരാജിന് വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.
അതേസമയം വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിലായി. തൃശൂര്‍ ശ്രീനാരായണപുരത്തെ വെമ്ബല്ലൂര്‍ കോളനിപ്പടിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

No comments