Breaking News

യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും സിപിഎം പുറത്താക്കും; ജനറല്‍ ബോര്‍ഡി യോഗം വിളിച്ചു

യു.എ.പി.എ ചുമത്തപ്പെട്ട അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ആദ്യ യോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് അലന്‍. എന്നാല്‍ താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എന്നാണെന്നു വ്യക്തമായിട്ടില്ല. അതിനിടെ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

No comments