'എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും ആഗ്രഹിച്ചു സൂര്യഗ്രഹണം കാണാന്‍, സാധിച്ചില്ല'; വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി
നൂറ്റാണ്ടില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലുമാണ് പ്രധാനമന്ത്രിക്ക് വലയസൂര്യഗ്രഹണം കാണാനാകാത്തത്. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം സജ്ജീകരിച്ചിരുന്നെങ്കിലും നിരാശപ്പെടേണ്ടി വന്നു. അതിലുള്ള നിരാശ മോദി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു.
എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും സൂര്യഗ്രഹണം കാണാനുള്ള ആവേശത്തിലായിരുന്നു. നിര്‍ഭാഗ്യവശാല്‍, മേഘങ്ങള്‍ മറച്ചതു കാരണം സൂര്യനെ കാണാന്‍ സാധിച്ചില്ല.

No comments