Breaking News

ഹരിയാണയില്‍ ജെജെപിയ്ക്കുള്ളില്‍ പൊട്ടിത്തെറി; എംഎല്‍എ രാം കുമാര്‍ ഗൗതം പാര്‍ട്ടി വിട്ടു

ഹരിയാണയില്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടു മാസം പിന്നിടുമ്ബോള്‍ ജെജെപിയ്ക്കുള്ളില്‍ പൊട്ടിത്തെറി. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജെ,പി എംഎല്‍എ രാം കുമാര്‍ ഗൗതം പാര്‍ട്ടി വിട്ടു.
മുതിര്‍ന്ന നേതാവും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ രാം കുമാറിനെ ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു.
ദുഷ്യന്ത് ഉപമുഖ്യമന്ത്രിയായത് പാര്‍ട്ടിയുടെ പിന്തുണയോടെയാണെന്ന കാര്യം മറക്കരുതെന്ന് രാം കുമാര്‍ ഗൗതം കുറ്റപ്പെടുത്തി. ജെജെപി ബിജെപിയുമായി കൈകോര്‍ക്കുന്ന കാര്യം പാര്‍ട്ടിയിലെ പല നേതാക്കന്‍മാരും അറിഞ്ഞിരുന്നില്ലെന്നും അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടിയെ ദുഷ്യന്ത് മറന്നുവെന്നും രാം കുമാര്‍ ഗൗതം ആരോപിക്കുന്നു.

No comments