Breaking News

കേന്ദ്ര ആനുകൂല്യം നഷ്ടപ്പെട്ടാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും, വിവാദ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

സന്ദീപ് വാര്യരുടെ ഭീക്ഷണിക്ക് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ ഭീക്ഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ കനേഷുമാരി കണക്കെടുപ്പ് പോലും വേണ്ട എന്ന് പറയുന്ന മുഖ്യമന്ത്രി പല കേന്ദ്ര ആനുകൂല്യങ്ങളും കിട്ടാതെ വരുമ്ബോള്‍ ഉത്തരം പറയേണ്ടി വരും വിവാദ പരാമര്‍ശം. കേരളത്തില്‍ കണക്കെടുപ്പുമായി സഹകരിക്കില്ല എന്ന് പറയാനുള്ള എന്ത് അവകാശമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. സെന്‍സെസ് പോലും എടുക്കില്ല എന്ന് പറയുന്ന മുഖ്യമന്തി, സെന്‍സെസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഓര്‍ക്കണമെന്നും വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സിനിമക്കാര്‍ പ്രതിഷേധിച്ചതിനെതിരെ കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

No comments