Breaking News

ലീ​ഗി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ കെ.​ എം. ബ​ഷീ​ര്‍ വീ​ണ്ടും ഇ​ട​ത് വേ​ദി​യി​ല്‍

എ​ല്‍​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് മു​സ്‌​ലിം ലീ​ഗി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ കെ .​എം. ബ​ഷീ​ര്‍ വീ​ണ്ടും ഇ​ട​ത് വേ​ദി​യി​ല്‍. ഐ എന്​ എല് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​ പി. അ​ബ്ദു​ള്‍ വ​ഹാ​ബ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ലാ​ണ് ബ​ഷീ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഇ​നി​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ​ഷീ​ര്‍ പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം യു​ഡി​എ​ഫ് ന​ട​ത്തി​യാ​ലും എ​ല്‍​ ഡി​ എഫ് ന​ട​ത്തി​യാ​ലും അ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ബ​ഷീ​ര്‍ കൂട്ടിച്ചേര്‍ത്തു.

No comments