അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പേര് ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്ന് മാറ്റും..; ബി ജെ പി മന്ത്രി
വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശി ലെ ബി ജെ പി മന്ത്രി രഘുരാജ് സിങ്. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ രാജ്യവിരുദ്ധര്‍ നായകളെ പോലെ ചാകുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വിമര്‍ശിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന രഘുരാജ് സിങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.
ഉത്തര്‍ പ്രദേശിലെ തൊഴില്‍കാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയാണ് ഇദ്ദേഹം. രഘുരാജ് സിങ് വിവാദ പ്രസംഗം നടത്തുന്ന വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേര് ഹിന്ദുസ്ഥാന്‍ സര്‍വകലാശാല എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

No comments