തൈപ്പൂയ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ വിട്ടുതരണം; വിചിത്ര ആവശ്യവുമായി ദേവസ്വം അസി. കമ്മിഷണര്‍
ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന വിചിത്ര ആവശ്യവുമായി കൊച്ചി ദേവസ്വം അസി. കമ്മീഷണര്‍. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. വൈറ്റില ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഉത്സവ സമയത്ത് ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാന പരിപാലത്തിനും ക്ഷേത്രത്തില്‍ ഹിന്ദു പൊലീസുകാരെ വിനിയോഗിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി എട്ടാം തിയ്യതിയാണ് തൈപ്പൂയ്യ ഉത്സവം നടക്കുന്നത്.
എന്നാല്‍ പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് അസോസിയേഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

No comments