Breaking News

സിനിമാക്കാരുടെ ഭക്ഷണം തട്ടിയെടുത്തു; നാട്ടുകാരായ നാല് പേര്‍ക്കെതിരെ കേസ്

സിനിമാ സെറ്റിലുള്ളവര്‍ക്ക് എത്തിച്ച ഭക്ഷണവുമായി മുങ്ങിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ്. നിവിന്‍ പോളി നായകനായ ' പടവെട്ട്' സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സെറ്റിലേക്കുള്ള ഭക്ഷണം തട്ടിയെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ സെറ്റിലേക്ക് എത്തിച്ച ഭക്ഷണമാണ് നാട്ടുകാരായ പ്രജീഷ്, വിജീഷ്, ജയേഷ്, ആദര്‍ശ് എന്നിവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയത്. പാത്രമുള്‍പ്പടെ കൊണ്ടുപോയതോടെ സിനിമാ പ്രവര്‍ത്തകര്‍ കാറിനെ പിന്തുടര്‍ന്നു.
ആളൊഴിഞ്ഞ പറമ്ബിലെത്തിച്ച്‌ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിനിടെ സിനിമാ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യാനെത്തി. ഇതോടെ ഇവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സിനിമാ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

No comments