Breaking News

നയപ്രഖ്യാപനം : തിരുത്താന്‍ അധികാരമുണ്ടെന്ന് ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രവിരുദ്ധമോ പൗരത്വ ഭേദഗതി നിയമത്തിനെതിരോ ആയ പരാമര്‍ശങ്ങളുണ്ടായാല്‍ അത് വായിച്ച്‌ നോക്കി സര്‍ക്കാരിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറ‌ഞ്ഞു. ഭരണഘടനയ്ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ ശരിയായ പാതയില്‍ നയിക്കാനും തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടേഴ്സ് ദിനാചരണ പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറെ നീക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍
താന്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

No comments