'സി.പി.എം യു.എപി.എയ്ക്ക് എതിരാണെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നു' പിണറായി പറയുന്നത് പാര്‍ട്ടി തീരുമാനമല്ല; സബിത ശേഖര്‍
യുഎപിഎ കേസില്‍ മകന്‍ അലന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുഃഖകരമെന്ന് സബിത ശേഖര്‍. സിപിഎം യുഎപിഎയ്ക്ക് എതിരാണെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നെന്നും പാര്‍ട്ടി തീരുമാനമല്ല പിണറായി പറയുന്നതെന്നും സബിത പറഞ്ഞു. പി ജയരാജന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ല. അലന്‍ യുഎപിഎ ചുമത്തേണ്ട തെറ്റ് ചെയ്തിട്ടില്ലെന്നും മാവോയിസ്റ്റല്ലന്നും സബിത വ്യക്തമാക്കി.
അലന്‍ ഷുഹൈബ് എസ്.എഫ്.ഐയില്‍ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ സബിത ശേഖര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോയെന്ന് സബിത ജയരാജനെ വെല്ലുവിളിച്ചു.

No comments