യുപിയില്‍ പ്രിയങ്ക തരംഗം..!! ബി.എസ്.പിയിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു..!! കാരണം..
ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബി.എസ്.പി വിടുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ കൂടാതെ സമാജ്‌വാദി പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കും ബിഎസ്പിക്ക് വെല്ലുവിളിയാകുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനകം നിരവധി ബി.എസ്.പി നേതാക്കളും പ്രവര്‍ത്തകരുമാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതിന് ശേഷമാണ് കോണ്‍ഗ്രസിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. നിരവധി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.എസ്.പിയുടെ ശക്തമായ വോട്ട് ബാങ്കായ ദളിതരെ പാര്‍ട്ടി അവഗണിച്ചു.
അത് കൊണ്ടാണ് ആ സമുദായത്തില്‍ നിന്നുള്ളവര്‍ ബി.എസ്.പി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ പ്രവര്‍ത്തകര്‍ സഹായിക്കുമെന്ന് ലല്ലു പറഞ്ഞു.
കോണ്‍ഗ്രസിന് പുറമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഖ്യകക്ഷിയായിരുന്ന സമാജ്‌വാദി പാര്‍ട്ടിയിലേക്കും ഒഴുക്ക് തുടരുന്നുണ്ട്. പ്രമുഖ നേതാക്കളാണ് ബി.എസ്.പിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയിലെത്തിയത്. മുന്‍ മന്ത്രി രാം പ്രസാദ് ചൗധരി, മുന്‍ എം.പി അരവിന്ദ് ചൗധരി, മുന്‍ എം.എല്‍.എ ധൂത് രാം, രാജേന്ദ്ര ചൗധരി, നന്ദു ചൗധരി എന്നീ നേതാക്കളാണ് തിങ്കളാഴ്ച ബി.എസ്.പിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയിലേക്കെത്തിയത്.

No comments