Breaking News

ഉദ്ധവ്​ താക്കറെ​ രാഹുല്‍ ഗാന്ധിക്കൊപ്പം ഹജ്ജിന്​ പോകണം -ബി.ജെ.പി


മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്​ ജി.വി.എല്‍ നരസിംഹ റാവു. അയോധ്യ സന്ദര്‍ശിക്കുന്നതിന്​ പകരം രാഹുല്‍ ഗാന്ധിക്കൊപ്പം ഹജ്ജ്​ യാത്രക്ക്​ ഉദ്ധവ്​ ബുക്ക്​ ചെയ്യണമെന്ന്​ റാവു പറഞ്ഞു. ഉദ്ധവി​​െന്‍റ ഇപ്പോഴത്തെ രാഷ്​ട്രീയനിലപാടുകള്‍ക്ക്​ അതാണ്​ കൂടുതല്‍ യോജിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ രാഷ്​ട്രീയത്തെയാണ്​ നേരത്തെ ശിവസേന പ്രതിനിധീകരിച്ചിരുന്നത്​. ഇപ്പോള്‍ അവര്‍ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നില്ല. അയോധ്യ സന്ദര്‍ശനത്തിലൂടെ പാപമാണ്​ ഉദ്ധവ്​ ചെയ്യുന്നത്​. അതിനാലാണ്​ ഉദ്ധവ്​ താക്കറെയെ ഹജ്ജ്​ യാത്ര നടത്താന്‍ ഉപദേശിച്ചതെന്നും റാവു പറഞ്ഞു.

No comments