Breaking News

'പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും അതിജീവിക്കും': മോഹന്‍ലാല്‍

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭയമോ ആശങ്കയോ അല്ല, ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ശൃംഖലയായ നിര്‍ണ്ണയം എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദേശവും താരം പങ്കുവച്ചിട്ടുണ്ട്.

No comments