Breaking News

എന്റെ വീട് മുഖ്യമന്ത്രിയുടെ വസതിയാവും..!! 10 ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് ഇവിടെ വരാം..!! കെജ്‌രിവാളും മന്ത്രിമാരും തോക്കും..!! പ്രവചനങ്ങൾ ഇങ്ങനെ..!!

പ്രവചനങ്ങള്‍ക്കൊന്നും തിരഞ്ഞെടുപ്പില്‍ യാതൊരു പഞ്ചവും ഉണ്ടാകാറില്ല. ദില്ലിയില്‍ ബിജെപിയുടെ അധ്യക്ഷന്റെ പ്രസ്താവനകളും ഒരല്‍പ്പം കടന്നുപോയിരിക്കുകയാണ്.
തന്റെ വീട് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വസതിയാവുമെന്നാണ് തിവാരി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം എന്നെ അഭിമുഖം ചെയ്യാനായി നിങ്ങള്‍ വരാമെന്നും മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ബിജെപി വളരെ പിന്നിലാണ്. ഇതിനിടെയാണ് തിവാരിയുടെ വമ്ബന്‍ പ്രവചനം.

അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹി സീറ്റ് പോലും വിജയിക്കാന്‍ സാധിക്കില്ല. മനീഷ് സിസോദിയയും മറ്റ് എഎപി നേതാക്കളും ദില്ലിയില്‍ തോല്‍ക്കും.

സീലംപൂരില്‍ നിന്ന് വിജയിച്ചിരുന്നെങ്കില്‍ കുറച്ചെങ്കിലും പ്രതീക്ഷ കെജ്‌രിവാളിന് ഉണ്ടാവുമായിരുന്നെന്നും മനോജ് തിവാരി പറഞ്ഞു. കെജ്‌രിവാള്‍ തീവ്രവാദിയാണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടതാണ്.
കെജ്‌രിവാളിനെ ഒരു ബിജെപി നേതാവ് പോലും തീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. സ്വയം തീവ്രവാദിയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നതെന്നും മനോജ് തിവാരി പറഞ്ഞു.

കെജ്‌രിവാള്‍ ദില്ലിയില്‍ ഇരവാദമാണ് നടത്തുന്നത്. അദ്ദേഹം തീവ്രവാദിയാണോ അല്ലയോ എന്ന കാര്യം ചര്‍ച്ചാ വിഷയമാണെന്നും തിവാരി വ്യക്തമാക്കി. ദില്ലിയില്‍ എഎപിയേക്കാള്‍ ശക്തമായ നിലയിലാണ് കോണ്‍ഗ്ര് ഉള്ളതെന്ന് തിവാരി പറഞ്ഞു.
ദേശദ്രോഹികളെ വെടിവെച്ച്‌ കൊല്ലണമെന്ന പരാമര്‍ശം അനുരാഗ് താക്കൂര്‍ നടത്തിയിട്ടില്ലെന്നും, അത് ജനങ്ങളാണ് പറഞ്ഞതെന്നും മനോജ് തിവാരി പറഞ്ഞു. ഒരിക്കലും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും തിവാരി വ്യക്തമാക്കി.

അതേസമയം മനോജ് തിവാരിയെ താന്‍ പരിഹസിക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ബോജ്പുരി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങളും നൃത്തരംഗങ്ങളും താന്‍ ആസ്വദിക്കാറുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
താന്‍ എവിടെ പോയാലും തിവാരിയുടെ പാട്ടുകളും നൃത്തങ്ങളും കാണാന്‍ ജനങ്ങളോട് ആവശ്യപ്പെടാറുണ്ട്. താന്‍ ഒരിക്കലും അദ്ദേഹത്തിന്റെ റിങ്കിയ കെ പാപ്പ ഗാനത്തെ പരിഹസിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ തിവാരി നല്ല ഗായകനാണെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇത് പരിഹാസമാണെന്ന് ബിജെപി പറഞ്ഞിരുന്നു.

No comments