Breaking News

ഹിന്ദുമഹാസഭാ നേതാവിനെ കൊന്നത് ഭീകരവാദികളല്ല..!! അറസ്റ്റിലായത് രണ്ടാം ഭാര്യയും കാമുകനും, കൊലക്ക് പ്രചോദനമായത് ഭാര്യ ആവശ്യപ്പെട്ടത് നല്‍കാത്തതിനാല്‍..!!

ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചന്‍ പൊതു നിരത്തില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍. ര‌ഞ്ജിത്തിന്റെ ഭാര്യ സ്‌മൃതി ശ്രീവാസ്തവ,​ കാമുകന്‍ ദീപേന്ദ്ര,​ ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, രഞ്ജിത്തിന് നേരെ വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമത്തിലാണെന്നും ലഖ്നൗ പൊലീസ് കമ്മിഷണര്‍ സുജിത് പാണ്ഡെ അറിയിച്ചു. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ ഭീകരവാദികള്‍ക്ക് ബന്ധമുണ്ടെന്ന് ആദ്യം അന്വേഷണ സംഘം സംശയിച്ചിരുന്നു. കൂടാതെ സാമ്ബത്തിക തര്‍ക്കങ്ങളോ മറ്റോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു.

എന്നാല്‍ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന് പിന്നില്‍ സ്‌മൃതിയും കാമുകനുമാണെന്ന് കണ്ടെത്തി.

രഞ്ജിത്തില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് 2016ല്‍ സ്‌മൃതി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കേസ് നടന്ന് വരികയായിരുന്നു. എന്നാല്‍ രഞ്ജിത്ത് വിവാഹമോചനം നല്‍കാന്‍ തയ്യാറായില്ല. കൂടാതെ കഴിഞ്ഞമാസം 17ന് സ്‌മൃതിയെ കണ്ടപ്പോള്‍ രഞ്ജിത്ത് മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

No comments