തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍, അനുനയ നീക്കവുമായി സര്‍ക്കാര്‍.., ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്ന് രവിശങ്കര്‍ പ്രസാദ്..!!
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധം രണ്ട് മാസം പിന്നിടുന്ന വേളയിലാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരോട് ആശയവിനിമയം നടത്താനും, പൗരത്വ നിയമ ഭേദഗതിയെ (സി.എ.എ) സംബന്ധിച്ച എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണെന്നാണ് ശനിയാഴ്ചത്തെ ട്വീറ്റിലൂടെ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ചര്‍ച്ചകള്‍ ഘടനാപരമായ രൂപത്തിലായിരിക്കണമെന്നും അദ്ദേഹം കുറിച്ചു.
ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ഓഹ്‌ല നിയോജകമണ്ഡലത്തിലാണ് ഷഹീന്‍ ബാഗ്. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് സാഹചര്യം വിലയിരുത്തിയിരുന്നു. ഷഹീന്‍ ബാഗില്‍ റോഡ് സ്തംഭിപ്പിച്ച് വന്‍ ജനക്കൂട്ടം നിരന്തര സമരത്തിലായരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതിനു തടസങ്ങളുണ്ടാവുമോയെന്ന് പൊലീസ് പരിശോധിച്ചത്.

No comments