അലന്‍ ഷുഹൈബിനെ കണ്ണൂര്‍ സര്‍വ്വകലാശാല പുറത്താക്കി
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ പുറത്താക്കിയതായി കണ്ണൂര്‍ സര്‍വ്വകലാശാല കീഴിലുള്ള ഡോ. ജാനകി അമ്മാള്‍ കാമ്ബസ്സിന്റെ വിജ്ഞാപനം വന്നു. സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ബിഎ എല്‍എല്‍ബി കോഴ്സില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയിട്ടുള്ളത്. അലന്‍ ഷുഹൈബ്, താഹ എന്നീ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള അന്വേഷണം ദേശീയാന്വേഷണ ഏജന്‍സിക്ക് വിട്ടിരുന്നു സംസ്ഥാന സര്‍ക്കാര്‍.
വകുപ്പ് മേധാവിയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലാ ചട്ടപ്രകാരം റോളില്‍ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നുവെന്നാണ് കത്ത്.

No comments