ബലാത്സംഗ കേസുകളില്‍ വധശിക്ഷ ആറുമാസത്തിനകം നടപ്പാക്കണം; അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്ത വിഷയത്തോട് രോഷത്തോടെ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ഭയ കേസിലെ നാലു പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും നിലവിലെ നിയമങ്ങള്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ബലാത്സംഗക്കേസുകളില്‍ വിധി നീട്ടികൊണ്ടുപോകരുതെന്നും ആറു മാസത്തിനകം വധശിക്ഷ നടപ്പാക്കുന്ന വിധം നിയമ ഭേദഗതി ഉടന്‍ വേണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, നിര്‍ഭയ കേസിലെ പ്രതികള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വധശിക്ഷ നീട്ടിക്കൊണ്ടി പോകുകയാണെന്നും' ടിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

No comments