വെറും പൊള്ളയായ ബഡ്ജറ്റ്, രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ല: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതു ബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പൊള്ളയാണ് അതില്‍ ഒന്നുമില്ലെന്ന് ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണത്തിന് ശേഷം രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. എന്നാല്‍ ഞങ്ങളുടെ യുവാക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ഞാന്‍ ബഡ്ജറ്റില്‍ കണ്ടില്ല. ചരിത്രത്തിലെ തന്നെ ദൈര്‍ഘ്യമേറിയ ബഡ്ജറ്റായിരുന്നു എന്നാല്‍ അതില്‍ കാര്യമായി ഒന്നുമില്ല, വെറും പൊള്ളയായിരുന്നു. മാത്രമല്ല നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബഡ്ജറ്റില്‍ ഇല്ലയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

No comments