Breaking News

മോദി സർക്കാരിനെ വിറപ്പിക്കാൻ പുതിയ നീക്കം...!! പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിൽ എത്തിക്കും...!! ഇൗ സംസ്ഥാനത്ത് നിന്ന് മത്സരിപ്പിക്കും...!!

കോണ്‍ഗ്രസില്‍ പ്രിയങ്കാ യുഗത്തിന് വഴിമരുന്നിട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രിയങ്കയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് ഗെലോട്ടിന്റെ നീക്കം.
ഹൈക്കമാന്‍ഡിലും സംസ്ഥാന തലത്തിലും ഈ നീക്കത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. പ്രിയങ്കയുടെ മറുപടിക്ക് മാത്രം കാത്തുനില്‍ക്കുകയാണ് ഗെലോട്ട്. പ്രിയങ്കയുടെ സമ്മതം ലഭിച്ചാല്‍ വലിയ രാഷ്ട്രീയ വിജയം കൂടി ഗെലോട്ടിന് സ്വന്തമാക്കും.

നിലവിൽ സംസ്ഥാനത്തെ പ്രതിസന്ധികള്‍ കാരണം ഗെലോട്ട് കടുത്ത സമ്മര്‍ദത്തിലാണ്. ഒപ്പം സച്ചിന്‍ പൈലറ്റിന്റെ ഓരോ നീക്കങ്ങളും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി അടുത്ത് തന്നെ അധ്യക്ഷനായി ചുമതലയേല്‍ക്കുക കൂടി ചെയ്താല്‍ ഗെലോട്ടിന് രാജസ്ഥാനില്‍ സ്വാധീനം കുറയും. അതിന് മുമ്ബേ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കാനാണ് ഗെലോട്ട് ലക്ഷ്യമിടുന്നത്. സീനിയര്‍ നേതാക്കളുടെ വലിയൊരു പിന്തുണ ഇക്കാര്യത്തില്‍ ഗെലോട്ടിനുണ്ട്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് പ്രിയങ്ക. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടുശതമാനം വര്‍ധിക്കുകയും ചെയ്തു.
എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഗെലോട്ട് രാജ്യസഭാ നീക്കം നടത്തിയത്. പ്രിയങ്കയെ രാജസ്ഥാനില്‍ നിന്ന്് രാജ്യസഭയിലെത്തിക്കാനാണ് ഗെലോട്ടിന്റെ നീക്കം.
അതേസമയം ഗെലോട്ടിനെ എതിര്‍ത്ത് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് പോലും ഈ ആവശ്യത്തെ അംഗീകരിക്കുന്നുണ്ട്. ഗെലോട്ടിന്റെ വജ്രായുധമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പ്രിയങ്ക ഇതുവരെ ഉത്തര്‍പ്രദേശിന് പുറത്ത് പ്രചാരണം നടത്താന്‍ പോലും പറ്റില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് മത്സരിക്കാന്‍ അവര്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
പക്ഷേ ദില്ലിയിലെയും ജയ്പൂരിലെയും നേതാക്കള്‍ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഗെലോട്ട് ഇവരെയെല്ലാം കണ്ട് കാര്യങ്ങള്‍ സംസാരിച്ച്‌ കഴിഞ്ഞു. കോണ്‍ഗ്രസിലെ സീനിയര്‍ ടീമാണ് ഇതിന് പിന്നില്‍.
കഴിഞ്ഞ വര്‍ഷം മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതേ ടീമാണ് പിന്നീട് അദ്ദേഹത്തിന്റെ മനസ്സുമാറ്റിയത്.

അടുത്ത കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തിരിച്ചുവരും. അതിനേ മുമ്ബേ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്ന പേര് നേടാനാണ് ഗെലോട്ടിന്റെ ശ്രമം.
രാജ്യസഭയില്‍ ആധിപത്യമുണ്ടെങ്കിലും കോണ്‍ഗ്രസിന് പക്ഷേ ബിജെപിക്ക വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അതിന് ശക്തയായ പ്രിയങ്ക വരണമെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവികാരം.
പ്രിയങ്ക വരുമ്ബോള്‍ ഇപ്പോള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികള്‍ വരെ പിന്തുണയ്ക്കാന്‍ തയ്യാറാവുമെന്ന് ഗെലോട്ട് വാദിക്കുന്നു.എന്നാല്‍ രാഹുലിന്റെ വരവോടെ ഗെലോട്ടിനെ മറികടന്ന് സംസ്ഥാനത്തെ പ്രബല നേതാവായി സച്ചിന്‍ പൈലറ്റ് മാറുമെന്ന ഭയമാണ് ഈ നീക്കത്തിന് പിന്നില്‍.

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു രാഹുല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഗെലോട്ട് മുഖ്യമന്ത്രിയായത് സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ശക്തമായ പിന്തുണ കൊണ്ടാണ്.
ഇതിനുള്ള നന്ദി കൂടിയാണ് ഗെലോട്ട് ഇപ്പോള്‍ നല്‍കുന്നത്. അതേസമയം പ്രിയങ്ക രാജ്യസഭയിലെത്തിയാല്‍, അധികം വൈകാതെ തന്നെ കോണ്‍ഗ്രസിന്റെ മുഖമായി മാറും. അത് ഗെലോട്ടിന്റെ സ്ഥാനം ശക്തമാക്കും.
പക്ഷേ പ്രിയങ്ക വരവ് കോണ്‍ഗ്രസിന്റെ ശക്തമാക്കും എന്ന അടിസ്ഥാന തത്വമാണ് ഗെലോട്ട് സ്വപ്‌നം കാണുന്നത്.

പ്രിയങ്ക ദേശീയ തലത്തിലേക്ക് വരുന്നത് ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ഗെലോട്ട് ക്യാമ്ബ് പറയുന്നു. ബീഹാര്‍, കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ തിരഞ്ഞെടുപ്പുകളാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്.
പ്രിയങ്കയായിരിക്കും കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ നയിക്കുകയെന്ന പ്രചാരണം കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലേക്കും നയിക്കും. ഈ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വാധീനമില്ല എന്നതും സത്യമാണ്. ഇതാണ് ഗെലോട്ട് ലക്ഷ്യമിടുന്നത്.

ഭൂപീന്ദര്‍ ഹൂഡ, ഗെലോട്ട, ജോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ്, ഭൂപേഷ് ബാഗല്‍ എന്നിവരുടെ ശക്തമായ പിന്തുണ പ്രിയങ്കയ്ക്കുണ്ട്. രാജ്യസഭയിലേക്ക് പ്രിയങ്ക മത്സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്കും എതിര്‍പ്പില്ല.
2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് പ്രിയങ്ക. രാജ്യസഭയിലേക്ക് എത്തിയാല്‍ അത് യുപി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
അഞ്ചംഗ മാനിഫെസ്റ്റോ കമ്മിറ്റിയെ പ്രിയങ്ക നിയമിച്ചിട്ടുണ്ട്. ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുമായി ഇനി ഇവര്‍ നേരിട്ട് ബന്ധപ്പെടും. തുടര്‍ന്ന് പ്രിയങ്കയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിനെ മറികടന്ന് പ്രിയങ്ക മത്സരിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് സീനിയര്‍ ക്യാമ്ബ് പറയുന്നത്.

No comments