Breaking News

സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്ബ് ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്ബ് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. റൂള്‍സ് ഓഫ് ബിസിനസിലെ നിബന്ധങ്ങള്‍ ലംഘിച്ചിട്ടില്ല.
ഗവര്‍ണര്‍ സര്‍ക്കാരിനെ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഗവര്‍ണര്‍ക്ക് ചോദിച്ച വിശദീകരണത്തിന് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവര്‍ണറെ അറിയിച്ചു രേഖാമൂലമാണ് മുഖ്യമന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്.

No comments