പിണറായി ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ പ്രധാനമന്ത്രി വരെ അത് ഏറ്റുപറഞ്ഞേ പറ്റൂ...'; ബല്‍റാമിന്റെ കുറിപ്പ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കാര്യം ഏറ്റുപിടിച്ചതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. 'പിണറായി സഖാവ് ഉയിര്‍. സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റു പറഞ്ഞേ പറ്റൂ'- എന്ന് വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ നിയമസഭാ പ്രസംഗമാണ് മോദി രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയത്.
'സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്.അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു.

No comments