മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ അവസാനിച്ചു; വിജയ്‌യുടെ ഭാര്യയേയും ചോദ്യം ചെയ്തുവെന്ന് സൂചന
നടന്‍ വിജയ്‌യുടെ വസതിയില്‍ നടന്ന ചോദ്യംചെയ്യല്‍ വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചു. ബിഗില്‍ എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നടനെ മണിക്കൂറുകളോളം ചോദ്യംചെയ്തത്. വിജയ്‌യുടെ വസതിയില്‍ റെയ്ഡും നടത്തിയിരുന്നു. വിജയ്‌യുടെ ഭാര്യയെയും അധികൃതര്‍ ചോദ്യംചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിജയ്‌യുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃത പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നല്‍കുന്ന സൂചന. വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

No comments