Breaking News

ഇഞ്ചോടിഞ്ച് പോരാടി സിസോദിയ  ആശങ്കയുടെ മണിക്കൂറുകള്‍ കടന്ന് ആം ആദ്മി


ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തോല്‍ക്കുമോ?
വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കേജ്‌രിവാള്‍ സര്‍ക്കാരിലെ രണ്ടാമനെ ചൊല്ലി ആംആദ്മി ക്യാമ്ബില്‍ കടുത്ത ആശങ്ക. ഒപ്പം കേജ്‌രിവാളിന്റെ വിശ്വസ്തരിലൊരാളായ അതിഷി മെര്‍ലേനയും ലീഡില്‍ പലതവണ പിന്നില്‍ പോയി. ആഘോഷങ്ങള്‍ക്കിടയിലും ആശങ്കയുടെ മണിക്കൂറുകള്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബി.ജെ.പിയുടെ യുവനേതാവ് രവീന്ദര്‍ സിംഗ് നേഗിയെ 3207 വോട്ടിന് തോല്‍പ്പിച്ച്‌ സിസോദിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക്.
2013 മുതല്‍ സിസോദിയ വിജയിക്കുന്ന പട്പട്ഗഞ്ച് മണ്ഡലത്തില്‍ ബി.ജെ.പിയുടെ യുവനേതാവ് രവീന്ദര്‍ സിംഗ് നേഗിയാണ് വെല്ലുവിളിയുയര്‍ത്തിയത്.
2015ല്‍ 28,791 വോട്ടുകള്‍ക്കായിരുന്നു സിസോദിയയുടെ വിജയം. വിദ്യാഭ്യാസ രംഗത്ത് ഡല്‍ഹിയിലുണ്ടായ മുന്നേറ്റമായിരുന്നു ആംആദ്മിയുടെ പ്രധാന പ്രചാരണ വിഷയം. അതിന്റെ നായകനായിരുന്നു സിസോദിയ. ആ സിസോദിയ തോറ്റാല്‍ ചരിത്രവിജയം മങ്ങിയേനെ.

No comments