ഡല്‍ഹിയില്‍ കെജ്‌രിവാള്‍ ഭരണം നിലനിറുത്തുമെന്ന് എ.ബി.പി -സി വോട്ടര്‍ സര്‍വേ
ഡല്‍ഹി നിയമ സഭാതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി മറ്റൊരു സര്‍വെ ഫലം കൂടി. അരവിന്ദ് കെജ്‌രിവാള്‍ ഭരണം നിലനിറുത്തുമെന്നാണ് എ.ബി.പി-സി വോട്ടര്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ ആം ആദ്മി 55 സീറ്റ് വരെ നേടാമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി പ്രചാരണത്തിന്റെ ആദ്യഘട്ടത്തെക്കാള്‍ നില മെച്ചപ്പെടുത്തിയെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 10 മുതല്‍ 24 സീറ്റുകള്‍ വരെയും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 0-4 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.
ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. പ്രചാരണത്തിന് നാളെ സമാപനമാകും..

No comments