Breaking News

തമിഴ് നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ..!!

തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരില്‍ ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ നിന്നുമാണ് നടനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. എ.ജി.എസ് കമ്ബനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. വിജയിയുടെ 'ബിഗിള്‍' എന്ന സിനിമയുടെ നിര്‍മാതാക്കളാണ് എ.ജി.എസ്.ഫിലിംസ്. 'മാസ്റ്റര്‍' എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ചാണ് സംഭവം നടന്നത്.

No comments