പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്ക് ഭീഷണിയല്ല, ജനസംഖ്യാ രജിസ്റ്റര്‍ അത്യന്താപേക്ഷിതം: കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി രജനീകാന്ത്
പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്ക് ഭീക്ഷണിയല്ലെന്ന് രജനീകാന്ത് പറഞ്ഞു. നിയമത്തിലൂടെ മുസ്ലിങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തിയാകും താനെന്നും രജനീകാന്ത് വ്യക്തമാക്കി.
രാജ്യത്ത് ദേശീയ ജനസംഖ്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൗരത്വ പട്ടിക രൂപികരിക്കുന്നതിനെപറ്റി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എ.എയിലൂടെ ഒരു വിഭാഗത്തെ പുറത്താക്കാനാവില്ല. വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച മുസ്ലിംങ്ങളെ എങ്ങനെ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കാന്‍ സാധിക്കും എന്നും അദ്ദേഹം ചോദിച്ചു.

No comments