Breaking News

ബി.ജെ.പി അനുകൂല തരംഗത്തില്‍ പലര്‍ക്കും ഉറക്കം നഷ്​ട​പ്പെട്ടു -മോദി


നിയമസഭ തെരഞ്ഞെടുപ്പിന്​ നാല്​ ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി അനുകൂല തരംഗത്തില്‍ പലര്‍ക്കും ഉറക്കം നഷ്​ടപ്പെട്ടിരിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ദ്വാരകയില്‍ നടന്ന രണ്ടാം പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കായി കേന്ദ്രം നടപ്പാക്കുന്ന ആയുഷ്​മാന്‍ ഭാരത്​ ​ആരോഗ്യ ഇന്‍ഷൂറന്‍സ്​ പോലുള്ള ക്ഷേമ പദ്ധതികളെ ആം ആദ്​മി പാര്‍ട്ടി തടസ്സപ്പെടുത്തുകയാണെന്നും ഫെബ്രുവരി 11ന്​ ശേഷം അത്​ നടക്കില്ലെന്നും മോദി പറഞ്ഞു.
ഗ്വാളിയാര്‍ സന്ദര്‍ശിക്കുമ്ബോള്‍ ഒരു ഡല്‍ഹി നിവാസി അവിടെ വീണ്​ പരിക്കേറ്റാല്‍ മൊഹാല ക്ലിനിക്ക് അവിടേക്ക്​ പോകുമോ എന്ന്​ മോദി ചോദിച്ചു.

No comments